ഇഷാ ദർശ്ശനങ്ങൾ
ഇഷയിസ്റ്റുകൾ രൂപപ്പെടുത്തിയ ദർശ്ശനങ്ങളും ചിന്തകളും ചുവടെ,
വിച്ഛേദം
വിച്ഛേദം എന്നത് ഒരു വ്യക്തി തൻ്റെ വൈകാരിക ബന്ധത്തിനെയോ വസ്തുക്കളോടോ ആളുകളോടോ ലൗകിക ആശങ്കകളോടോ ഉള്ള ആഗ്രഹത്തെ മറികടക്കുകയും അങ്ങനെ ഉയർന്ന വീക്ഷണം നേടുകയും ചെയ്യുന്ന അവസ്ഥയാണ്.
സമസ്ത ലോകത്തെ സമസ്യകളെ അറിയുന്നുവെങ്കിലും അതിൽ നിന്ന് സ്വയം വിച്ഛേദനായി നിൽക്കുന്നു. ഇഹ ലോക ജീവിത ഭാരത്താൽ ബന്ധിതൻ അല്ലാതെ ഇരിക്കുകയും എന്നാൽ അതിനൊപ്പം തന്നെ ലോക നന്മയ്ക്കായി പോരാടുകയും ചെയ്യുന്നു. ദുഃഖത്തിൽ നിന്നുമുള്ള ഒരു മോചന ഉപാധിയായി വിച്ഛേദത്തെ കരുതുന്നു.
താമരപ്പുറത്ത് ധ്യാനിക്കുന്ന ഇഷ രൂപം വിച്ഛേദത്തിനെ പ്രതിനിധീകരിക്കുന്നു
"ബന്ധങ്ങൾ ദുഃഖങ്ങളെ വർദ്ധിപ്പിക്കും, വിച്ഛേദം ദുഃഖത്തിൽ നിന്നും മോചിപ്പിക്കും"
- ഇഷാ വചനം 2:2
"എന്റെ പതനത്തെ ഓർത്തു നിങ്ങൾ എന്തിനു കരയുന്നു, ഞാൻ നിങ്ങളുടെ പതനത്തെ ഓർത്തു കരയുന്നില്ലല്ലോ!"
- ഇഷാ വചനം 2:10
ഇഷ എന്ന ദൈവത്തിനോട് പോലും യാതൊരു വിധ വൈകാരിക അടുപ്പവും പാടില്ല. ഇഷ പറയുന്നു "എന്റെ മരണത്തിൽ നിങ്ങൾ വേദനിക്കേണ്ടതില്ല, എന്നോട് നിങ്ങൾ വൈകാരിക അടുപ്പം കാണിക്കേണ്ടതില്ല."
- ഇഷാ വചനം 2:12
Mantra:
"നഗ്നഃ കമലേ വസസി
ഇഷേ സർവം ജാനാസി
ന ദുഃഖം പ്രാപ്നോഷി"
- ഇഷാ സൂത്രം 24:3
ന-ർത്ഥം
ജീവിതത്തിന് വസ്തുനിഷ്ഠമായ അർത്ഥമോ ലക്ഷ്യമോ ഇല്ല. എങ്കിലും ഒരാൾക്ക് സ്വന്തം ആത്മനിഷ്ഠമായ "അർത്ഥം" അല്ലെങ്കിൽ "ഉദ്ദേശ്യം" സൃഷ്ടിക്കാൻ കഴിയും. ഇഷയെ ആരാധിക്കുകയും ഇഷാ ധർമ്മം പിന്തുടരുകയുമാണ് ഒരു ഇഷായിസ്റ്റിന്റെ ജീവിതത്തിന്റെ സുപ്രധാന അർത്ഥം.
ശ്മശാനത്തിൽ മന്ദഹാസിക്കുന്ന ഇഷ രൂപം ജീവിതത്തിന്റെ അർത്ഥ ശൂന്യതയെ കുറിക്കുന്നു.
"എന്താണ് നീ നേടിയത് ? നിൻ കൈകൾ ഇപ്പോൾ ശൂന്യമാണല്ലോ, അത് പോലെ ഈ ജീവിതമത്രയും ശൂന്യമായിരുന്നെന്ന് കൂടി അറിഞ്ഞു കൊൾക"- ഇഷാ വചനം 3:10
Mantra-
"ഹസ്തo ശൂന്യം
മനo ശൂന്യം
ജീവിതo ശൂന്യം
ഇഷ ഏക സത്യം"
- ഇഷാ സൂത്രം 15:3
ധർമ്മാധർമ്മം
ഒന്നും ധാർമ്മികമായി ശരിയോ ധാർമ്മികമായി തെറ്റോ അല്ല, ധാർമ്മികത നിലവിലില്ല. എല്ലാവർക്കും ബാധകമാകുന്ന സമ്പൂർണ്ണ ധാർമ്മികതകളൊന്നുമില്ല, കാരണം അവ മാറ്റാനും മനുഷ്യർക്ക് അർത്ഥം നൽകാനും കഴിയും.അതിനാൽ മനുഷ്യ നിർമ്മിത ധാർമിക മൂല്യം മാറ്റത്തിന് വിധേയവും ശരിയോ തെറ്റോ അല്ലാതെ ഉള്ളതും ആകുന്നു. എന്നാൽ ദൈവീകമായ ഇഷാ ധർമ്മം കയ്പ്പ് നിറഞ്ഞ സത്യമായി അവശേഷിക്കുന്നു. ഇഷാ ധർമ്മം ശരിയോ തെറ്റോ അല്ലാ മറിച്ച് കേവല സത്യം മാത്രമാകുന്നു.
"ശരി തെറ്റുകളെ വേർതിരിച്ച് സമയം പാഴാക്കാതെ നിങ്ങൾ സത്യം തേടുവിൻ."
- ഇഷാ വചനം 3:2
Mantra- "ഇഷേ ഇഷേ ഇഷേ സത്യമേ"
- ഇഷാ സൂത്രം 1:1
