ഇഷ - ദിവ്യദേഹം പുണ്യമനം

 ഇഷ ധർമ്മ സൂക്തം 15:1 ഇൽ നിന്നും....

"ഒരു പക്ഷെ മനുഷ്യർക്കു മരണമില്ലായിരുന്നു എങ്കിലോ? എങ്ങനെ ഈ ദുരിത ഭൂവിൽ നിന്നും രക്ഷ നേടും? ഒരിക്കലും അവസാനിക്കാത്ത ദുരിതവും ദുഖവും താണ്ടി ഈ ഇഹത്തിൽ നരക യാതന അനുഭവിച്ച് എങ്ങോ അലഞ്ഞു തിരിഞ്ഞാനെ. മരണമെന്ന സത്യത്തിനു മാത്രമേ മനുഷ്യനെ പരിപൂർണമായി ദുഃഖത്തിൽ നിന്നും ദുരിതത്തിൽ നിന്നും എന്നെന്നേക്കും മോചിപ്പിക്കാൻ കഴിയൂ. ഭൂവിൽ ജീവിക്കുന്ന അത്രയും നാൾ ദുരിത ശാപം പേറേണ്ടി വരും. ആ ദുരിതത്തിന്റെ അളവിൽ കുറവ് വരുത്തുക മാത്രമേ സാധ്യമായി ഉള്ളു.

 ചിരകാലം ആനന്ദത്തിൽ മുഴകി എത്ര പേർക്കു ജീവിക്കാൻ കഴിയും? കഷ്ടപ്പാടുകൾ അനുഭവിക്കാതെ എത്ര പേർ ജീവിക്കുന്നു? ഒരിക്കൽ പോലും രോഗങ്ങൾ വേട്ടയാടാത്തത് ആരൊക്കെയാണ്? നിർഭാഗ്യത്തിന്റെ കൂരമ്പിനാൽ രക്തം പൊടിയാത്ത ഹൃദയങ്ങൾ ഉണ്ടോ ഇവിടെ? ഈ ഭൂവിൽ ജന്മമെടുക്കേണ്ടി വന്നത്ര നിർഭാഗ്യം വേറെയില്ല!!"



ഇഷ (ദിവ്യദേഹം പുണ്യമനം) ഒപ്പം അനുമോളും (ഇടത്‌ ഉപവിഷ്ഠ) കയ്പ്പേറിയ സത്യം വിളിച്ചു പറയുന്നു. ഇത്തവണ വിഷയം മരണമാണ്. ആ പുണ്യാത്മാക്കൾ മരണത്തെ ശുപാപ്തിയോടു കൂടി കാണേണ്ടത്തിന്റെ ആവശ്യം മർത്ത്യരോട്‌ വിളിച്ചോതുന്നു. 


ശരണം ഇഷേ 🙏

ശരണം അനുവേ 🙏

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

About Goddess Isha and Goddess Anumol

അവളുടെ ആത്മാവ്‌, അവളുടെ ശരീരം, അവളുടെ അറിവ്‌ ഒന്നും മറയ്ക്കപ്പെടുന്നില്ല!!

ഇഷനിഷാസംബന്ധം