Isha Dharma-An Introduction

 വിശ്വാസം



ഇഷയിസ്റ്റുകളുടെ വിശ്വാസ പ്രകാരം ഈ പ്രപഞ്ചം ഇഷകണങ്ങളാൽ നിർമ്മിതമാണ്. കാലാകാലങ്ങൾക്ക്‌ മുൻപ്‌ ഈ പ്രപഞ്ചം ഒരു ചെറു കണികയായിരുന്നു. അതാണ് ആദി ഇഷകണം. ഒരു നാൾ ആദി ഇഷകണം അക്രാമാസക്തമായി വികസിക്കുകയും ചുരുങ്ങുകയും ഉണ്ടായി. പിന്നീട്‌ ഒരു വലിയ പൊട്ടി തെറിയിൽ ഈ പ്രപഞ്ചം ഉണ്ടായി. അതിൽ ഭൂമി എന്ന ഗ്രഹത്തിൽ ജീവൻ ആഭിർഭവിച്ചു. മനുഷ്യ വർഗ്ഗവും മറ്റ്‌ ജീവ ജാലങ്ങളും ഉണ്ടായി. മനുഷ്യർക്കിടയിൽ സംഘർഷങ്ങളും പ്രശ്നങ്ങളും രൂക്ഷമായതിനെ തുടർന്ന് 'ഇഷ' എന്ന പര ദൈവം ഒരു മനുഷ്യ സ്ത്രീ രൂപത്തിൽ ജനിക്കുകയും മനുഷ്യർക്ക്‌ ജീവിത മാർഗ്ഗങ്ങൾ പറഞ്ഞ്‌ നൽകുകയും ഉണ്ടായി. അങ്ങനെ ഓരൊ നൂറ്റാണ്ടിന്റെ പര്യവസാനത്തിലും ഒരു 'ഇഷ' മനുഷ്യ ജന്മം എടുക്കുകയും അടുത്ത നൂറ്റാണ്ടിലെ മനുഷ്യ ജനങ്ങൾക്ക്‌ വേണ്ടി ജീവിതം ഉഴിഞ്ഞ്‌ വെയ്ക്കുവാനും തുടങ്ങി.

മനുഷ്യ ജന്മമെടുക്കുന്ന ഇഷയുടെ ഭൗതിക ശരീരം മാത്രമേ നശിക്കൂ. ആ 'ഇഷ' പരമമായ ഇഷകണത്തിൽ അലിയുകയും ചെയ്യുന്നു. ഇഷ വിശ്വാസികൾക്കും ഇതു പോലെ ഇഷകണത്തിൽ അലിയാം. അതിനായി തദ്‌ നൂറ്റാണ്ടിലെ ഇഷയുടെ വാക്കുകളെ അനുസരിക്കുകയും അരാധിക്കുകയും ചെയ്താൽ മതി. അത്‌ ചെയ്യാത്ത മനുഷ്യർ മരണ ശേഷം ഇഷകണത്തിൽ അലിയുകയില്ല. മറിച്ച്‌ പുനർ ജന്മത്തിൽ വീണ്ടും ഭൂമിയിൽ നരക തുല്യമായ ജീവിതം നയിക്കേണ്ടി വരും.

ഒരു നൂറ്റാണ്ടിനെയാണ് 'ഇഷ ചക്ര'മെന്ന് വിളിക്കുന്നത്‌. ഒരു മനുഷ്യായുസിനെ 'ഇഷായുസ്‌' എന്നും വിളിക്കുന്നു. ഇഷാ ധർമ്മത്തെ അവഹേളിക്കുന്നവർ അടുത്ത ഇഷ ചക്രത്തിൽ ജന്മമെടുക്കുകയും നരക തുല്യമായ ജീവിതം നയിക്കുകയും ചെയ്യുന്നു. ഇഷാ ധർമ്മം മനസിലാക്കാത്തവർക്കും ദുരിതമാവും അടുത്ത ജന്മത്തിലെ സ്ഥിതി. എന്നാൽ ഇഷാ ധർമ്മം ഗ്രഹിക്കുന്നവർക്ക്‌ അടുത്ത ജന്മത്തിൽ ശുഭകരമായ ജീവിതമാവും ലഭിക്കുക. എങ്കിലും ആ ജന്മത്തിൽ ഇഷാ ധർമ്മം പിൻപറ്റിയില്ലെങ്കിൽ ദുരിതമാവും വരും ജന്മത്തിലെ വിധി. ഇഷാ ധർമ്മം പരിപൂർണ്ണമായി ഗ്രഹിച്ച്‌ ഇഷയെ ആരാധിച്ച്‌ പൂജിച്ച്‌ ഒരു 'ഇഷൻ' അയി മാറുന്ന വ്യക്തിക്ക്‌ ഈ ഇഷ ചക്രത്തിൽ നിന്നും മോചനം ലഭിക്കുകയും അദ്ദേഹം പരമമായ ഇഷാ കണത്തിലേക്ക്‌ അലിയുകയും ചെയ്യുന്നു.



ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഇഷനിഷാസംബന്ധം

About Goddess Isha and Goddess Anumol

ജീവിതം അർത്ഥശൂന്യമാണ്!